സ്വദഖ കൊടുത്ത ദരിദ്രൻ

ഒരു ദിവസം പള്ളിയിൽ ഇരുന്നു റസൂൽ (സ.അ) പറഞ്ഞു...സ്വഹാബാ.. പാവങ്ങളെ സഹായിക്കാൻ സദഖ കൊടുക്കണം നിങ്ങളുടെ കയ്യിൽ ഉള്ളത് കൊണ്ട് വരിക 

ഇതു കേട്ട സ്വഹാബികൾ എല്ലാവരും വീട്ടിലേക്ക് ഓടി പോയി കാരക്ക കൊണ്ടു വന്നു, പായ കൊണ്ടുവന്നു, ഗോതമ്പ് കൊണ്ടു വന്നു, പണം കൊണ്ടുവന്നു, തലയണ കൊണ്ടുവന്നു, കയ്യിൽ കിട്ടുന്നതെല്ലാം അവർ നബി (സ) യെ  ഏൽപ്പിക്കാൻ വേണ്ടി പോയി.

 ഇതൊന്നും അറിയാതെ തന്റെ വീട്ടു മുറ്റത്ത് ഇരിക്കുന്ന ഇബ്നു മുഖൈൽ (റ.അ) രണ്ടു കാലും ഇടത് കൈയും ഇല്ലായിരുന്നു. അവർക്ക് 
എല്ലാവരും ഓടി പോവുന്നത് കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു എവിടേക്കാണ് നിങ്ങളൊക്കെ പോവുന്നത് 

അതിൽ ഒരു സ്വാഹാബി പറഞ്ഞു നബി (സ.അ) സദഖ ചോദിച്ചിരിക്കുന്നു അത് കൊടുക്കാൻ പോവാണ് 

  ഇത് കേട്ട ഇബ്നു മുഖൈൽ (റ.അ) സന്തോഷവും സങ്കടവും വന്നു നാളെ സ്വർഗം കണ്ടു മരിക്കാനുള്ള വഴിയാണ് റസൂൽ (സ.അ) പറഞ്ഞത് ഞാൻ എന്ത് കൊടുക്കും എന്റെ കൈയിൽ ഒന്നും ഇല്ലല്ലോ അള്ളാഹ്... 

  അദ്ദേഹം ഇഴഞ്ഞു ഇഴഞ്‌ തന്റെ അയൽവാസിയായ യഹൂദിയുടെ അടുത്ത് പോയി അവരോടു പറഞ്ഞു എനിക് എന്തെങ്കിലും ഒരു ജോലി തരുമോ

യഹൂദി ചോദിച്ചു നിങ്ങൾ എന്ത് ജോലി ആണ് ചെയേണ്ടത് കാലുകൾ ഇല്ല ഒരു കൈയ്യും ഇല്ല 

ഞാൻ ആ കാണുന്ന ഈന്തപ്പന മരത്തിന് വെള്ളം ഒഴിച്ചുകൊള്ളാം നിങ്ങൾ അനുവദിക്കണം 

 അങ്ങിനെ ഇബ്നു മുഖൈൽ (റ.അ) വെള്ളം കോരാനായി കിണറിന്റെ അടുത്തുപോയി ഒരു കൈ കൊണ്ടു കയറും ബാക്കിയുള്ള കയർ പല്ലുകൊണ്ടു കടിച്ചു പിടിച്ചു അദ്ദേഹം വെള്ളം കോരി

കുറെ നേരം കഴിഞ്ഞു ആ യഹൂദി വന്നു നോക്കുമ്പോൾ അദ്ദേഹത്തെ കാണുന്നില്ല കിണറിന് ചുറ്റും രക്തം 
അയാൾ ആകെ പേടിച്ചു...  കിണറിൽ നോക്കി അവിടെ ഇല്ല തോട്ടം മുഴുവൻ നോക്കി... 
അതാ അവിടെ തളർന്നു ഇരിക്കുന്നു ഇബ്നു മുഖൈൽ (റ.അ),
എന്തിനാണ് നിങ്ങൾ ഇങ്ങനെ കഷ്ടപ്പെടുന്നത് പണം വേണമെങ്കിൽ എന്നോട് ചോദിക്കാമായിരുന്നില്ലേ  നിങ്ങൾക്ക്

 എനിക്ക് വേണ്ടി അല്ല,റസൂൽ(സ.അ) സദഖ ചോദിച്ചിട്ടുണ്ട്. 

എനിക്ക് കൂലി വേണം 

ആ യഹൂദി 4 ദിനാർ കൊടുത്തു. അതും എടുത്തു ചിരിച്ചുകൊണ്ട് നബി (സ) യുടെ അടുത്തേക്ക് അദ്ദേഹം ഇഴഞ്ഞു പോയി

നബി (സ) ചോദിച്ചു എന്താണ് ഇബ്‌നു മുഖൈൽ ആരാണ് നിങ്ങളെ ഉപദ്രവിച്ചത് എന്താണ് ഇങ്ങനെ ചോര പൊടിയുന്നത് 

എന്നെ ആരും ഉപദ്രവിച്ചില്ല നബിയെ,ഞാൻ ജോലി ചെയ്യുമ്പോൾ എനിക്ക് പറ്റിയതാണ് 

എന്തിനാണ് നിങ്ങൾ ജോലി എടുത്തത് 

അങ്ങ്  സദഖ ചോദിച്ചില്ലേ അതിന് പണം തരാൻ വേണ്ടിയാണ് നബിയെ 

*എനിക്ക് സ്വർഗം കണ്ടു മരിക്കണം നബിയെ,എനിക്ക് സ്വർഗ്ഗത്തിലെ വിരിപ്പിൽ ഖബറിൽ ഉറങ്ങണം നബിയെ* 
   
*നബി (സ) എഴുന്നേറ്റ് ഇബ്നു മുഖയിലിനെ ചേർത്ത് പിടിച്ചു പൊട്ടി കരഞ്ഞു.......*

   ഉണ്ടായിട്ടും കൊടുക്കാത്ത  എത്ര പേരുണ്ട് മുസ്ലിമേ നമുക്ക് ഇടയിൽ.. അവർക്കൊക്കെ ഒരു പാഠം. 

ഓർക്കണം ഇങ്ങിനെയും ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന്..

Comments

Popular posts from this blog

Iftaar and Family Meet up Invitation Format Malayalam

മലക്കുകൾ നിനക്കായി പ്രാർത്ഥിക്കുന്ന എട്ട് സന്ദർഭങ്ങൾ