ഒരു ദിവസം പള്ളിയിൽ ഇരുന്നു റസൂൽ (സ.അ) പറഞ്ഞു...സ്വഹാബാ.. പാവങ്ങളെ സഹായിക്കാൻ സദഖ കൊടുക്കണം നിങ്ങളുടെ കയ്യിൽ ഉള്ളത് കൊണ്ട് വരിക ഇതു കേട്ട സ്വഹാബികൾ എല്ലാവരും വീട്ടിലേക്ക് ഓടി പോയി കാരക്ക കൊണ്ടു വന്നു, പായ കൊണ്ടുവന്നു, ഗോതമ്പ് കൊണ്ടു വന്നു, പണം കൊണ്ടുവന്നു, തലയണ കൊണ്ടുവന്നു, കയ്യിൽ കിട്ടുന്നതെല്ലാം അവർ നബി (സ) യെ ഏൽപ്പിക്കാൻ വേണ്ടി പോയി. ഇതൊന്നും അറിയാതെ തന്റെ വീട്ടു മുറ്റത്ത് ഇരിക്കുന്ന ഇബ്നു മുഖൈൽ (റ.അ) രണ്ടു കാലും ഇടത് കൈയും ഇല്ലായിരുന്നു. അവർക്ക് എല്ലാവരും ഓടി പോവുന്നത് കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു എവിടേക്കാണ് നിങ്ങളൊക്കെ പോവുന്നത് അതിൽ ഒരു സ്വാഹാബി പറഞ്ഞു നബി (സ.അ) സദഖ ചോദിച്ചിരിക്കുന്നു അത് കൊടുക്കാൻ പോവാണ് ഇത് കേട്ട ഇബ്നു മുഖൈൽ (റ.അ) സന്തോഷവും സങ്കടവും വന്നു നാളെ സ്വർഗം കണ്ടു മരിക്കാനുള്ള വഴിയാണ് റസൂൽ (സ.അ) പറഞ്ഞത് ഞാൻ എന്ത് കൊടുക്കും എന്റെ കൈയിൽ ഒന്നും ഇല്ലല്ലോ അള്ളാഹ്... അദ്ദേഹം ഇഴഞ്ഞു ഇഴഞ് തന്റെ അയൽവാസിയായ യഹൂദിയുടെ അടുത്ത് പോയി അവരോടു പറഞ്ഞു എനിക് എന്തെങ്കിലും ഒരു ജോലി തരുമോ യഹൂദി ചോദിച്ചു നിങ്ങൾ എന്ത് ജോലി ആണ്...